ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു -എന്ന് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മന്‍മോഹന്‍ സിങ് ജി ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ്. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അഭിമാനത്തോടെ ഓര്‍ക്കും… -രാഹുല്‍ കുറിച്ചു.

