കല്ലടിക്കോട്: മണ്ണാര്‍ക്കാടിനും കല്ലടിക്കോടിനും ഇടയില്‍ തുടര്‍ച്ചയായുള്ള റോഡ് അപകടങ്ങളില്‍ പരിഹാരം ഉണ്ടാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. നിരന്തര അപകടത്തിന് പിന്നില്‍ റോഡിന്റെ അശാസ്ത്രീയത ആണോയെന്ന് സംശയമുണ്ട്. ഉന്നതതല യോഗം ഇന്ന് ചേരുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കുഞ്ഞുങ്ങളുടെ മരണം വലിയ പ്രയാസമാണ്. രാവിലെ യാത്ര പറഞ്ഞ് പരീക്ഷ എഴുതാന്‍ പോയ കുഞ്ഞുമക്കള്‍ വൈകുന്നേരം ഈ പരുവത്തില്‍ വരുക എന്നത് ദുഃഖകരമാണെന്നും രാഹുല്‍ പറഞ്ഞു.
തുടര്‍ച്ചയായ അപകടമാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. നിരവധി ആളുകള്‍ മരണമടഞ്ഞു. ഒരു മാസം മുമ്പ് ക്ഷേത്രത്തിനടുത്തുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അപകടം ഉണ്ടാകുമ്പോഴെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

