തിരുവനന്തപുരം: നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി.സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്നും ആന്റണി പറഞ്ഞു. യെച്ചൂരിയുടെ അകാല വേര്‍പാട് ഇന്ത്യന്‍ ജനാധിപത്യ മതേതര ശക്തികള്‍ക്ക് തീരാനഷ്ടമാണെന്നും എ കെ ആന്റണി പറഞ്ഞു.
രാജ്യസഭയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒന്നാം യുപിഎ കാലത്താണ് തമ്മില്‍ കൂടുതല്‍ അടുത്തത്. ഇന്ത്യമുന്നണിയിലെ പ്രധാനിയായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ നഷ്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്നും എ കെ ആന്റണി വ്യക്തമാക്കി.
യെച്ചൂരി തന്റെ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ അറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. രാജ്യത്തെ അറിഞ്ഞ, ഇന്ത്യയെന്ന ആശയങ്ങളുടെ സംരക്ഷകനാണ് യെച്ചൂരിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ നീണ്ട ചര്‍ച്ചകള്‍ എനിക്ക് നഷ്ടമാകും, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു’; രാഹുല്‍ ഗാന്ധി പറഞ്ഞു.
