തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകനായ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്. രേഖ ശിക്ഷിച്ചത്.
2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പത് വയസുകാരിയായ സഹോദരിയുടെ മുന്നില്‍വെച്ചാണ് ആറ് വയസുകാരിയെ വിക്രമന് പീഡിപ്പിച്ചത്. ഒന്‍പത് വയസുകാരിയേയും ഇയാള്‍ പീഡിപ്പിച്ചു. ഈ കേസില്‍ നവംബര്‍ അഞ്ചിന് കോടതി വിധി പറയും.
മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ മുത്തശ്ശിക്കായിരുന്നു കുട്ടികളുടെ സംരക്ഷണച്ചുമതല. ഇതിനിടെയാണ് മുത്തശ്ശിയും പ്രതിയായ വിക്രമനും അടുപ്പത്തിലായത്. തുടര്‍ന്ന് പ്രതി ഇവര്‍ക്കൊപ്പം താമസം ആരംഭിച്ചു. ഈ കാലയളവിലാണ് രണ്ട് പെണ്‍കുട്ടികളെയും വാടകവീടുകളില്വെച്ച് പീഡിപ്പിച്ചത്.
ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസിയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടികള്‍ താമസിക്കുന്നത്.

