നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഒഡിഷ സ്വദേശി അറസ്റ്റില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ അയല്‍വാസിയായ ഒഡിഷ സ്വദേശി അലി ഹുസൈന്‍ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ചിപ്‌സ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ പോലീസ് പിടിയിലാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *