രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ 7,900 കോടി രൂപ ആര്‍ക്ക് ?

രത്തന്‍ ടാറ്റയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചെയര്‍മാന്‍ സ്ഥാനത്തെത്തിയത് നോയല്‍ ടാറ്റയാണ്. കമ്പനി സ്വത്തുകള്‍ നോയല്‍ ടാറ്റ നിയന്ത്രിക്കുമെങ്കിലും രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ ആര്‍ക്ക് ലഭിക്കുമെന്നാതാണ് ചോദ്യം.

അവിവാഹതനായ രത്തന്‍ ടാറ്റ ഇക്കാര്യത്തില്‍ വില്‍പത്രം തയ്യാറാക്കിയിട്ടുണ്ട്. വില്‍പത്രം നടപ്പാക്കാന്‍ അഭിഭാഷകന്‍ ഡാരിയസ് ഖംബത, സുഹൃത്ത് മെഹ്ലി മിസ്ട്രി, അര്‍ധ സഹോദരിമായ ഷിറീന്‍, ഡീന്ന ജെജീഭോയ് എന്നിവരെയാണ് രത്തന്‍ ടാറ്റ ചുമതലപ്പെടുത്തിയത്.

ടാറ്റ സണ്‍സില്‍ 0.83 ശതമാനം ഓഹരി പങ്കാളിത്തമാണ് രത്തന്‍ ടാറ്റയ്ക്കുള്ളത്. ഓഗസ്റ്റില്‍ പുറത്തുവന്ന 2024 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 7,900 കോടി രൂപയാണ് രത്തന്‍ ടാറ്റയുടെ ആസ്തി മൂല്യം. സമ്പത്തിന്റെ ഗണ്യമായൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കണമെന്ന നിലപാടാണ് രത്തന്‍ ടാറ്റയ്ക്ക്. എന്നാല്‍ അദ്ദേഹത്തിന്റെ വില്‍പത്രത്തിന്റെ വിശദാംശങ്ങള്‍ സ്വകാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *