തിരുവനന്തപുരം: അനിശ്ചിത കാല സമരം തുടരുന്ന റേഷന്‍ വ്യാപാരികളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ഭക്ഷ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായി ചര്‍ച്ച നടത്താമെന്നാണ് അറിയിച്ചത്. ചര്‍ച്ചയ്ക്കുശേഷവും കടകള്‍ തുറന്നില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ സഞ്ചരിക്കുന്ന അരി വണ്ടികള്‍ വ്യാപകമായി ഇറക്കാനും നിര്‍ദ്ദേശം നല്‍കി.
റേഷന്‍ വ്യാപാരികളുടെ സമരം അനിശ്ചിതകാല സമരത്തിലേക്ക് പോയാല്‍ റേഷന്‍ കടകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ നേരത്തെ പറഞ്ഞിരുന്നു. സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ട്. സമരത്തെ രാഷ്ട്രീയമായി നേരിടാനും സര്‍ക്കാരിന് മടിയില്ല. ആയിരത്തോളം റേഷന്‍ കടകള്‍ ഇന്ന് തുറക്കും. വ്യാപാരികളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.