തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം.എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി.അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു.
ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
രണ്ട് തരത്തിലുള്ള അന്വേഷണത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം, ജുഡീഷ്യല്‍ അന്വേഷണം എന്നിവയാണ് പരിഗണനയിലുള്ളത്. അതോടൊപ്പം ഡി.ജി.പി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതും പരിശോധിക്കുന്നുണ്ട്. ഡി.ജി.പി യുടെ റിപ്പോര്‍ട്ട് എ.ഡി.ജി.പി യുടെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചുള്ളതല്ല. സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകളടക്കം പരിഗണിച്ചുള്ളതാണ്. അതാണ് മുഖ്യമന്ത്രിക്ക് മുന്നിലേക്കെത്തിയത്.
