‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് രഞ്ജിത്തിന്റെ വാഹനത്തില്‍ നിന്നു നീക്കം ചെയ്തു

തിരുവനന്തപുരം: ബംഗാളി നടിയില്‍ നിന്ന് ലൈംഗികാരോപണം ഉയര്‍ന്നതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് നീക്കം ചെയ്തു. ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ആണ് ഔദ്യോഗിക വാഹനത്തില്‍ നിന്ന് മാറ്റിയത്.

പദവിയില്‍ നിന്ന് രാജിവെക്കാന്‍ രഞ്ജിത്തിന് മേല്‍ സമ്മര്‍ദം ശക്തമാണ്. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സര്‍ക്കാര്‍ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തി പ്രതിപക്ഷത്തിനൊപ്പം ഇടതുകേന്ദ്രങ്ങളും രംഗത്തുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ രഞ്ജിത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ബംഗാളി നടി ശ്രീലേഖാ മിത്ര വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *