റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം;ഫോണിലൂടെ അശ്ലീലം പറഞ്ഞു;രേവതി സമ്പത്ത്

നടന്‍ റിയാസ് ഖാന്‍ ഫോണിലൂടെ അശ്ലീലം പറഞ്ഞിട്ടുണ്ടെന്നും ‘അഡ്ജസ്റ്റ്‌മെന്റ്’ ആവശ്യപ്പെട്ട സിനിമയില്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും നടി രേവതി സമ്പത്ത് വെളിപ്പെടുത്തി.
ഫോണിലൂടെ മോശമായി സംസാരിക്കുകയായിരുന്നു. അന്ന് ആകെ ഷോക്കായിപ്പോയി. ആദ്യം ഞാന്‍ കരുതിയത് സിനിമ മേഖലയില്‍ കുറച്ചുപേര്‍ മാത്രമേ ഇങ്ങനെയുള്ളൂ എന്നായിരുന്നു. എന്നാല്‍, പിന്നീടാണ് കാര്യങ്ങള്‍ മനസിലാകുന്നത്. ഏത് സിനിമയില്‍ അവസരം വന്നാലും അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നാണ് ചോദിക്കുന്നത്. സംവിധായകനുമായും കാമറാമാനുമായും എഡിറ്ററുമായുമൊക്കെ ‘അഡ്ജസ്റ്റ്’ ചെയ്യണമെന്ന് നമ്മളോട് പച്ചക്ക് പറയുകയാണ്. അങ്ങനെ പറഞ്ഞ സിനിമയില്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും രേവതി സമ്പത്ത് പറഞ്ഞു.

അതേസമയം,നടന്‍ സിദ്ദിഖ് നടത്തിയ ലൈംഗികാതിക്രമത്തില്‍ എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് നടി രേവതി സമ്പത്ത്. സിദ്ദിഖിന്റെ രാജിപ്രഖ്യാപനം നാടകമാണ്. ‘അമ്മ’ സംഘടനയില്‍ തനിക്ക് വിശ്വാസമില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *