തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എ.ഡി.എം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

