കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അഭിജിത് മൊണ്ടലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇരുവരും കേസുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചതായും തെളിവുകളില്‍ അനാവശ്യ ഇടപെടല്‍ നടത്തിയതായും ആരോപണമുണ്ട്.
അതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. ഇരുവരെയും ഞായറാഴ്ച നിയമ നടപടികള്‍ക്കായി ഹാജരാക്കും. സംഭവം നടക്കുമ്പോള്‍ സന്ദീപ് ഘോഷ് ആയിരുന്നു ആര്‍.ജി കര്‍ കോളജിലെ പ്രിന്‍സിപ്പല്‍.
കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് ഉള്‍പ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
