പത്തനംതിട്ട : വഴിയരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീര്‍ഥാടകര്‍ക്കു മേല്‍ കാര്‍ പാഞ്ഞുകയറി അപകടം. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് ട്രിച്ചി, താത്തുങ്കല്‍ പേട്ട സ്വദേശികളായ ശരവണന്‍ (37), ശങ്കര്‍ (35), സുരേഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പമ്പാവാലി കണമല പാലത്തിന് സമീപത്തു വച്ച് കാര്‍ നിയന്ത്രണം തെറ്റി ബൈക്കില്‍ ഇടിക്കുകയും പിന്നീട് തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
