തീര്‍ത്ഥാടനത്തിന്റെ തിരക്കേറിയ നാളുകള്‍ ;ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് നടക്കും. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

നാളെ മുതല്‍ മണ്ഡലകാലം തുടങ്ങുകയാണ്. മകര വിളക്ക് വരെ ശബരിമല തീര്‍ത്ഥാടനത്തിന്റെ തിരക്കേറിയ നാളുകളാണ് വരാന്‍ പോകുന്നത്.

നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *