മലപ്പുറം: മുനമ്പം വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മുസ്ലിം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പ്രശ്നം രമ്യമായി പരിഹരിക്കണം. അതിന് സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതാണ് മുസ്ലിംലീഗിന്റെ നിലപാട്. അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
മുസ്ലിം സംഘടനകളുടെ നിലപാട് ക്രൈസ്തവ ബിഷപ്പുമാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ആശ്വാസമായ പ്രതികരണമാണ് ബിഷപ്പ് നടത്തിയത്. നിലവിലെ നിലപാടില്‍ നിന്ന് മുസ് ലിം സംഘടനകള്‍ പിന്നോട്ട് പോയിട്ടില്ല.
സര്‍ക്കാര്‍ നടപടികള്‍ വൈകുന്നത് കൊണ്ടാണ് അനാവശ്യ പരാമര്‍ശങ്ങള്‍ പലരില്‍ നിന്ന് ഉയരുന്നത്. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് കൊടുക്കണമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
