തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി നടി സായ് പല്ലവി. ബോളിവുഡ് ചിത്രമായ രാമായണത്തില്‍ അഭിനയിക്കുന്നതിനായ സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് പോലും ഭക്ഷണം കഴിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
പുറത്തേക്ക് ഷൂട്ടിന് പോകുമ്പോള്‍ വീട്ടിലെ പാചകക്കാരനെയും കൂടെക്കൊണ്ടുപോകാറുണ്ടെന്നും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സായ് പല്ലവി രംഗത്തെത്തിയത്. തന്റെ എക്സ് പേജിലൂടെയാണ് സായ് പല്ലവി പ്രതികരിച്ചത്.
തന്നെക്കുറിച്ച് അടിസ്ഥാനമില്ലാത്ത ഗോസിപ്പുകളും അഭ്യൂഹങ്ങളും വരുമ്പോള്‍ പലപ്പോഴും മിണ്ടാതിരിക്കുകയാണ് പതിവെന്ന് സായ് പല്ലവി പറഞ്ഞു. താന്റെ ഏതെങ്കിലും സിനിമ ഇറങ്ങുമ്പോഴോ അല്ലെങ്കില്‍ കരിയറില്‍ എന്തെങ്കിലും അച്ചീവ് ചെയ്ത് നില്‍ക്കുമ്പോഴോ ആയിരിക്കും പ്രത്യേക ഉദ്ദേശത്തോടെ ഇത്തരം ഗോസിപ്പുകള്‍ വരാറുള്ളതെന്നും സായ് പല്ലവി കുറിച്ചു.
അടുത്ത തവണ ഏതെങ്കിലും പ്രശസ്ത മീഡിയയോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ ഇത്തരത്തില്‍ വൃത്തികെട്ട കഥകളുമായി വന്നാല്‍ നിയമപരമായി തന്നെ നേരിടുമെന്നും സായ് പല്ലവി മുന്നറിയിപ്പ് നല്‍കി. സിനിമാവികടന്‍, ആനന്ദവികടന്‍ എന്നീ പേജുകളെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സായ് പല്ലവി പോസ്റ്റ് പങ്കുവെച്ചത്.

