മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയില്‍. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ ‘സദ്ഗുരു ശരണ്‍’ കെട്ടിടത്തിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷണശ്രമമാണെന്നും നടന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
