തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ ഭാഗം ഹൈകോടതി കേട്ടിരുന്നില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.
ഹൈകോടതി നിര്‍ദേശിച്ച പുനരന്വേഷണം നടത്തണം. നീതിയുടെ ഭാഗമായി തന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടതായിരുന്നു. കേള്‍ക്കാതിരിക്കാനുള്ള അവകാശവും കോടതിക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാന്‍.
അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ.. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയായായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ പ്രസംഗത്തിന്റെ ഭാഗത്തിലേക്കുള്ള കണ്ടെത്തലിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ലെന്നും സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
