കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍… എത്രകണ്ടാലും മടുക്കില്ല ; സന്ദീപ് വാര്യര്‍

പാലക്കാട്: ആന, കടല്‍, മോഹന്‍ലാല്‍, കെ. മുരളീധരന്‍.. എത്ര കണ്ടാലും മടുക്കില്ലെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. മുരളീധരനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. മുരളീധരന്റെ അനുഗ്രഹവും സ്‌നേഹവും പിന്തുണയും തനിക്ക് ആവശ്യമാണെന്നും സന്ദീപ് വ്യക്തമാക്കി.

കെ. മുരളീധരനെ കേരള രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. കരുണാകരന്‍ ശക്തനായ നേതാവായിരുന്നു. ഏത് കാര്യവും നടപ്പിലാക്കാന്‍ കഴിവുള്ള നേതാവായിരുന്നു അദ്ദേഹമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് ശ്രീകൃഷ്ണപുരം മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.

സന്ദീപിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസ് അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് കെ. മുരളീധരനും വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് സന്ദീപ് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നുമില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്. ആ ജനാധിപത്യപാര്‍ട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നു. ഞങ്ങളെല്ലാം ഇപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *