മുംബൈ: അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാജ്യസഭാ എം.പിയും ശിവസേന യു.ബി.ടി. നേതാവുമായ സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ.മുന്‍ ബി.ജെ.പി എം.പി കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ നല്‍കിയ കേസിലാണ് മുംബൈ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ, 25,000 രൂപ പിഴയും റാവുത്ത് ഒടുക്കണം.
തനിക്കും ഭര്‍ത്താവിനുമെതിരെ അടിസ്ഥാനമില്ലാത്തതും മാനഹാനിക്ക് വഴിവെക്കുന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് മുംബൈ റൂയ കോളജ് ഓര്‍ഗാനിക് കെമസ്ട്രി പ്രഫസറായ മേധ സോമയ്യ ഹരജിയില്‍ ആരോപിച്ചത്.
മേധ സോമയ്യയും എന്‍.ജി.ഒയായ യുവപ്രതിഷ്ഠനും ചേര്‍ന്ന് 100 കോടി രൂപയുടെ ടോയ്ലറ്റ് അഴിമതി നടത്തിയെന്നാണ് റാവുത്തിന്റെ ആരോപണം.
