തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പി. സരിന് ഉയര്‍ത്തിയ വാദങ്ങളോട് ഒന്നും പറയാനില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ അടുത്ത സുഹൃത്താണ് സരിന്. പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ് സരിനെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും അത് അങ്ങിനെ തന്നെയാണ്. അതിലപ്പുറം ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്കാന് ഞാന്‍ ആളല്ല’, രാഹുല്‍ പറഞ്ഞു.

