തിരുവനന്തപുരം: ഉരുള്‍ ദുരന്തത്തെ ഉള്‍ക്കരുത്ത് കൊണ്ട് നേരിട്ട ചൂരല്‍മല വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളായിരുന്നു ആദ്യ ദിനത്തെ കലോത്സവ നഗരിയിലെ താരങ്ങള്‍. മണ്ണേറ്റ് മുറിഞ്ഞവരുടെ വേദനകള്‍ അതിജീവനത്തിന്റെ കലാരൂപമായി വേദിയില്‍ നിറഞ്ഞു.
വയനാട് മേപ്പാടിയിലെ ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസിലെ വിദ്യാര്‍ഥികളാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അതിജീവനത്തിന്റെ നൃത്തശില്‍പ്പവുമായെത്തിയത്.
ജൂലൈ 30ന് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവും അത് സമ്മാനിച്ച ദീരാത്ത വേദനകളും അതിജീവനവും തന്നെയാണ് നൃത്തശില്‍പ്പത്തിന്റെയും പ്രമേയം.

