കേരളത്തില്‍ നടക്കുന്നത് സിപിഎം -ആര്‍എസ്എസ് മുന്നണി ഭരണം : കെ.കെ റൈഹാനത്ത്

കൊച്ചി : കേരളത്തില്‍ നടക്കുന്നത് സിപിഎം -ആര്‍എസ്എസ് മുന്നണി ഭരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഭരണ തലത്തിലും പാര്‍ട്ടി തലത്തിലും ആര്‍എസ്എസ് -സിപിഎം അവിശുദ്ധ ബന്ധം രണ്ടാം പിണറായി സര്‍ക്കാര്‍ മുതല്‍ നിലവിലുണ്ട്. ആര്‍എസ്എസ് നേതാക്കളുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ പിണറായി വിജയന്‍ അനുവാദം നല്‍കിയത് വര്‍ഗീയതക്ക് രാഷ്ട്രീയ ഇടം നല്‍കാതിരുന്ന കേരള ജനതയോടുള്ള വഞ്ചനയാണ്. തൃശൂര്‍ ലോകസഭ മണ്ഡലം ബിജെപിക്ക് നല്‍കിയത് മേല്‍ ഡീലിന്റെ അടിസ്ഥാനത്തിലാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒലിമുകള്‍ പള്ളിക്ക് സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് ഗേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു.

എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ഷമീര്‍ മഞ്ഞാലി, നിമ്മി നൗഷാദ്, ശിഹാബ് പടനാട്ട്, നാസര്‍ എളമന, ഷാനവാസ് സിഎസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *