അര്‍ജുനായി തിരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ അടുത്ത ആഴ്ച എത്തിക്കും

കര്‍ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിന് ഗോവയില്‍നിന്നുള്ള ഡ്രഡ്ജര്‍ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്ജര്‍ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രം ഡ്രഡ്ജര്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങ് നടത്തുന്നതിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂര്‍ത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജര്‍ എത്തിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി എം.ഡി പറഞ്ഞു.

കഴിഞ്ഞദിവസം അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജര്‍ എത്തിക്കുമെന്നും ചിലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *