പാലക്കാട്: പാലക്കാട്ടു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാര്‍ട്ടി വിട്ടു. വാര്‍ത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി സാറ് പോയ ശേഷം നമ്മളെ കേള്‍ക്കാന്‍ ആരുമില്ലെന്ന് വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞു. പരാതി പറയുമ്പോള്‍ കേള്‍ക്കാന്‍ ആരുമില്ല. ആ ഉമ്മന്‍ ചാണ്ടി സാറിന്റെ പേരില്‍ ഇവര്‍ നടത്തുന്ന നാടകങ്ങള്‍ കണ്ട് സഹികെട്ടിട്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്ന് പറയാന്‍ തയാറായത്.വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പി കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടെന്നും ഇതിന്റെ രക്തസാക്ഷിയാണ് കെ. മുരളീധരന്‍ എന്നും ഷാനിബ് പറഞ്ഞു. ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

