തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണമെന്ന് ഷാരോണിന്റെ മാതാവ് പറഞ്ഞു. ഞങ്ങളുടെ ജീവനെയാണ് അവള് കൊന്നുകളഞ്ഞതെന്ന് മാതാവ് പ്രതികരിച്ചു.
ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയും കുറ്റക്കാരിയല്ലേയെന്നും അവരെ എന്തിന് വെറുതെവിട്ടെന്നും അമ്മ ചോദിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജും പറഞ്ഞു. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
