കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചു; മൃതദേഹം പുറത്തെടുത്തു

അങ്കോള: ഷിരൂരില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറിയുടെ ക്യാബിനുള്ളിലെ മൃതദേഹം പുറത്തെടുത്തു. എസ്.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്.

ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കും. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയില്‍നിന്ന് 65 മീറ്റര്‍ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തില്‍നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി കിടന്നത്.

കാണാതായി 71ാം നാളാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാല്‍, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *