ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആലപ്പുഴയിലെ പ്രകടനവും കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020ല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് അകലം പാലിച്ച് മാറി നില്‍ക്കുകയായിരുന്നു ശോഭ. ഇപ്പോള്‍ നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എറണാകുളത്ത് നടന്ന യോഗത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *