ദുരിതയാത്രയ്ക്ക് ആശ്വാസം;ഷൊര്‍ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിദിന സര്‍വീസാക്കി റെയില്‍വേ

കണ്ണൂര്‍: മലബാറിലെ നാല് ദിവസം മാത്രം സര്‍വീസ് നടത്തുന്ന ഷൊര്‍ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിദിനസര്‍വീസാക്കി മാറ്റി റെയില്‍വേ. നിലവില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ നവംബര്‍ ഒന്ന് മുതല്‍ പ്രതിദിന സര്‍വീസായി മാറും. നിലവിലത്തെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 31വരെയാണ് സര്‍വീസ് നടത്തുക.

ഷൊര്‍ണൂരില്‍ നിന്ന് വൈകുന്നേരം 3 മണിക്ക് എടുക്കുന്ന ട്രെയിന്‍ കണ്ണൂരില്‍ വൈകുന്നേരം 7.25 ന് എത്തും. കണ്ണൂരില്‍ നിന്ന് രാവിലെ കണ്ണൂര്‍ 8.10 ന് എടുക്കുന്ന ട്രെയിന്‍ 11.45 ന് ഷൊര്‍ണൂരില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *