ഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി. രണ്ടാഴ്ചക്ക് ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇടക്കാല ജാമ്യവും തുടരും.
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ,മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും,അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
കേസില്‍ പരാതി നല്‍കാന്‍ വൈകിയതിനെ കുറിച്ച് ഇന്നും സുപ്രീംകോടതിയില്‍ നിന്നും ചോദ്യമുണ്ടായി. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നാണ് അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അതിജീവിതയ്ക്ക് പരാതി നല്‍കാന്‍ ധൈര്യം വന്നത്.

