കൊച്ചി: പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്ന് പരാതി നല്കി നടന് സിദ്ദീഖ്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി ഡിജിപി കൊച്ചി സിറ്റി പൊലീസിന് കൈമാറി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു.
അതേസമയം ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസവും സിദ്ദിഖ് ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്.
