സിദ്ദിഖ് സംസ്ഥാനം വിടാനുള്ള സാധ്യത കുറവ് ; അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് സംസ്ഥാനം വിടാനുള്ള സാധ്യത കുറവെന്ന് അന്വേഷണ സംഘം. കൊച്ചിയില്‍ ഹോട്ടലില്‍ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കടന്നതെന്നാണ് വിവരം.

സിദ്ദിഖ് എറണാകുളം വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ രാത്രി വൈകിയും ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദീഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകര്‍പ്പ് കൈമാറി .അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത് . 2016ല്‍ നടന്ന സംഭവത്തില്‍ 2024 ഇല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹരജി.

Leave a Reply

Your email address will not be published. Required fields are marked *