ലാല്‍ സലാം സഖാവെ..സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം

ഡല്‍ഹി: സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം.സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

മൃതദേഹം വൈദ്യ പഠനത്തിനായി എയിംസിന് കൈമാറുക എന്നത് യെച്ചൂരിയുടെ ആഗ്രഹമായിരുന്നു. അതനുസരിച്ച് മൂന്നുമണിയോടെ മൃതദേഹം ഗവേഷണ പഠനത്തിനായി എയിംസിന് കൈമാറാനായി കൊണ്ടുപോയി. എ.കെ.ജി ഭവനില്‍ നിന്ന് മുമ്പ് സി.പി.എം ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന അശോക് റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *