ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.
സ്വത്ത് തര്‍ക്കമാണ് പ്രകോപനത്തിനു പിന്നില്‍. സ്ഥലം എഴുതി നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിന് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും വിജയന്‍ കൃത്യമായി മറുപടി നല്‍കുന്നില്ല.
ചെങ്ങന്നൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.