കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
അര്‍ബുദ രോഗിയായ സുബൈദയെ (52) വെട്ടിക്കൊന്ന മകന്‍ ആഷിഖിനെ (25) ആണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് കൊലപാതകത്തിന് ശേഷം ആഷിഖ് പറഞ്ഞത്. ലഹരിക്കടിമയായ ആഷിഖ്, മുമ്പ് രണ്ട് തവണ സുബൈദയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു.
