തിരുവനന്തപുരം: ഇടത് സര്‍വീസ് സംഘടനയുടെ മന്ദിരോദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാഴ്ത്തുപാട്ട്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള പാട്ട് മുഴങ്ങിയത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുന്‍പ് തന്നെ അവതാരകര്‍ അണിനിരന്ന് ഗാനാലാപനം തുടങ്ങിയിരുന്നു. പിന്നീട് മുഖ്യമന്ത്രി വേദിയിലേക്ക് വരുമ്പോഴും ഇത് തുടര്‍ന്നു. മുഖ്യമന്ത്രി സദസിന്റെ പുറകില്‍ നിന്ന് നടന്ന് വേദിയിലെ കസേരയില്‍ വന്നിരുന്ന ശേഷവും തുടര്‍ന്ന ഗാനാലാപനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവസാനിപ്പിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്.
