തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗാനത്തിലാണ് പിണറായിയെ പുകഴ്ത്തുന്നത്.
ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയത്. പാട്ടില്‍ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു.
‘കാവലാള്‍’ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. ‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്.
തൊഴിലാളികള്‍ക്ക് തോഴനാണ് പിണറായി. ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍. സമരധീര സാരഥി. കാക്കിയിട്ട കോമരങ്ങളെ മറികടന്നു ശക്തമായ മര്‍ദനമേറ്റ സാരഥി എന്നും വരികളില്‍ പറയുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നാളെ അവതരിപ്പിക്കാന്‍ വെച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
