ആര്‍എസ്എസ് നേതാവുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ തെറ്റില്ല: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍.

ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വര്‍ നിയമസഭാംഗമാണ്. സ്വതന്ത്ര എംഎല്‍എയാണ്. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. സിപിഎം പിന്തുണയ്ക്കുന്ന എംഎല്‍എ ആയതിനാല്‍ പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ വരട്ടെ. അന്‍വര്‍ പറഞ്ഞതിന്റെ ഉളളടക്കം എനിക്കറിയില്ല’ ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *