കൊല്ലം: സ്ത്രീധന പീഡനത്തില്‍ മലയാളി അധ്യാപിക ശ്രുതി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീധനപീഡനം മൂലമാണ് തന്റെ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു.
6 മാസം മുന്‍പായിരുന്നു തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നു. 10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കുണ്ടാക്കിയിരുന്നു.
ഭര്‍ത്താവിനൊപ്പം ഇരിക്കാനോ വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്.
ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

