കണ്ണൂര്‍: ഇരിക്കൂര്‍ ആയിപ്പുഴയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒമ്പതാം ക്ലാസ്വിദ്യാര്‍ത്ഥി സി. മുഹമ്മദ് ഷാമില്‍ (14) ആണ് മരിച്ചത്. ആയിപ്പുഴ പാറമ്മല്‍ ഏരിയനാക്കരപ്പെട്ടി ഹൗസില്‍ ഔറംഗസീബിന്റെയും എന്‍. റഷീദയുടെയും മകനാണ്.
ഇന്ന് രാവിലെ ഇരിക്കൂര്‍ ആയിപ്പുഴ പുഴകടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ വഴുതി വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പെട്ട ഷാമിലിനെ മീന്‍പിടുത്തക്കാരും നാട്ടുകാരും ചേര്‍ന്ന് കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.