തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വില വര്‍ധന.അത്യാവശ്യ സാധനങ്ങള്‍ ലഭിക്കാത്തതും വിലകുടിയതും ഈ ഓണക്കാലത്തും ജനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
പഞ്ചസാരയ്ക്ക് ആറ് രൂപയാണ് കൂട്ടിയത്. അതോടെ 27 രൂപയില്‍ നിന്ന് 33 രൂപ ആയി. മട്ട-കുറുവ അരിക്ക് മൂന്ന് രൂപ കൂടി 30 രൂപയില്‍ നിന്ന് 33 രൂപയായി. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയില്‍ നിന്ന് 115 രൂപയായി. സെപ്റ്റംബര്‍ അഞ്ചു മുതല്‍ 14 വരെയാണ് ഓണം ഫെയര്‍. ജില്ലാതല ഫെയറുകള്‍ സെപ്റ്റംബര്‍ ആറു മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. അതോടൊപ്പം വിലക്കുറവിലും ചില ഉല്പന്നങ്ങള് ഓണം ഫെയറില്‍ ലഭിക്കും.
