കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി. കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഡിസംബര്‍ 13ന് വീണ്ടും പരിഗണിക്കും.
പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാനസികനില സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞതവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
കഴിഞ്ഞ വര്‍ഷം മേയ് 10 നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് കൊലപ്പെടുത്തിയത്.
