ഡല്‍ഹി: കലാലയങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികളെടുക്കുമെന്ന് സുപ്രീംകോടതി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള നിയന്ത്രണസംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാന്‍ യു.ജി.സി.ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജല്‍ ഭുയനും അടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന പരാമര്‍ശം നടത്തിയത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദില്‍ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടര്‍ പായല്‍ തദ്വിയുടെയും അമ്മമാര്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാന്‍ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.

