കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ ? ബാലാവകാശ കമീഷന് മദ്രസകളില്‍ മാത്രം എന്താണ് താല്‍പര്യം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ രുക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? മതപരമായ നിര്‍ദേശങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമായുള്ളതല്ല എന്ന് നിങ്ങള്‍ക്കറിയില്ലേയെന്ന് ചോദിച്ച കോടതി കുട്ടികളെ സന്യാസി മഠങ്ങളിലേക്കും വേദപാഠശാലകളിലേക്കും അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും ചോദിച്ചു.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ടതായിരുന്നു ബെഞ്ച്

നമ്മുടെ രാജ്യം സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നമുക്ക് അത് സംരക്ഷിക്കാം. എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകണം നിയമം. അല്ലാത്തപക്ഷം നിങ്ങള്‍ അടിസ്ഥാനപരമായി ആളുകളെ ശൂന്യതയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *