ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലറിനെതിരായ ഹരജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’, ‘സെക്കുലര്‍’ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളി. മുന്‍ രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി, അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

പാര്‍ലമെന്റിന്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു.

പൊതു താല്‍പര്യ ഹരജികള്‍ക്ക് കൂടുതല്‍ ചര്‍ച്ചയും വിധിയും ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹരജികള്‍ തള്ളിയത്. ഏത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്തിനാണ് ഇപ്പോള്‍ പ്രശ്‌നം ഉയര്‍ത്തുന്നത്. ഇത് അസാധുവാക്കാന്‍ കഴിയില്ലെന്നും ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഖന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *