ഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര്.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഒരു മുന്‍ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.
എം.എല്‍.എ മരിച്ചാല്‍ മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കാനാവില്ലെന്നും രാമചന്ദ്രന് നായരുടെ മകന് ആര്. പ്രശാന്തിന്? ഇത്തരത്തില്‍ നിയമനം നല്‍കിയത്? റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്? പാലക്കാട് സ്വദേശി അശോക് കുമാര്‍ ?ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2021 ഡിസംബര്‍ മൂന്നിന് നിയമനം റദ്ദാക്കി ഹൈകോടതി ചീഫ്? ജസ്?റ്റിസ്? എസ്?. മണികുമാര്‍, ജസ്?റ്റിസ്? ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. എത്രയുംവേഗം പ്രശാന്തിനെ ജോലിയില്‍നിന്ന്? നീക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി.
2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രന് നായരുടെ മകന് പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ആശ്രിത നിയമനം നല്‍കിയത്.

