അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെയും മോശമായി പെരുമാറുന്നവരെയും സ്ത്രീകള്‍ ചെരിപ്പൂരി അടിക്കണമെന്നും തമിഴ് നടന്‍ വിശാല്‍.തമിഴ് സിനിമാ രംഗത്തും അന്വേഷണ കമ്മിറ്റി വേണമെന്നും വിശാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ ഉടലെടുത്ത വിവാദങ്ങളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ അമ്മയ്ക്ക് തുല്യമായ തമിഴ്‌നാട്ടിലെ താരസംഘടനയാണ് നടികര്‍ സംഘം. തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ പരിശോധിക്കാന്‍ തമിഴ് താരസംഘടന അടുത്ത പത്തു ദിവസത്തിനുള്ളില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ അറിയിച്ചു.