ട്രാഫിക് നിയന്ത്രിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ നിയോഗിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി തെലങ്കാന സര്‍ക്കാര്‍. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ ട്രാഫിക് വളന്റിയര്‍മാരായി നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഢി.

ഹൈദരാബാദിലെ വര്‍ധിച്ചുവരുന്ന ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ നിയമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്.

പ്രത്യേക ഡ്രസ് കോഡുകളും ഹോം ഗാര്‍ഡുകള്‍ക്ക് തുല്യമായ ശമ്പളവും ലഭ്യമാക്കുമെന്നും തീരുമാനം പരീക്ഷണാടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ നടപ്പിലാക്കാനും മുഖ്യമന്ത്രി പറഞ്ഞു.

‘ഡ്രങ്ക് ഡ്രൈവ് പരിശോധനക്കും’ ട്രാഫിക് മാനേജ്മെന്റിനും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ സഹായം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിലൂടെ ഗതാഗത നിയമ ലംഘനം തടയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *