ബാങ്കോക്ക്:തായ്‌ലാന്റില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി. ഇതോടെ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായി തായ്ലന്റ് മാറി.
സ്വവര്‍ഗ വിവാഹം നിയമപരമായതോടെ നിരവധി സ്വവര്‍ഗ ദമ്പതികള്‍ വിവാഹിതരായി. തായ് അഭിനേതാക്കളായ അപിവത് സയ്‌റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസില്‍ വിവാഹിതരായി. വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറി.
പുരുഷന്മാര്‍, സ്ത്രീകള്‍, ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങള്‍ ആയിരിക്കും ഇനിമുതല്‍ ഉപയോഗിക്കുക.
കഴിഞ്ഞ വര്‍ഷം പാസാക്കിയതും ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നതുമായ സുപ്രധാന നിയമനിര്‍മാണം, ഒരു ദശാബ്ദത്തിലേറെ നീണ്ട നിരന്തര വാദത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വന്നത്.
ഈ നിയമം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നു. ഒപ്പം എല്ലാ വിവാഹിതരായ ദമ്പതികള്‍ക്കും ദത്തെടുക്കലും അനന്തരാവകാശവും നല്‍കും.
