മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ബിഷ്‌ണോയി സമുദായത്തിന്റെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി സല്‍മാന്‍ കലമാനെ വേട്ടയാടിയതില്‍ ക്ഷമാപണം നടത്തണമെന്നും അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നും പറയുന്നു.സല്‍മാന്റെ വീടിന് പൊലീസ് സുരക്ഷ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്.
ബിഷ്‌ണോയി സംഘം ഇപ്പോഴും സജീവമാണെന്നും സന്ദേശം അയച്ചയാള്‍ വ്യക്തമാക്കി. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈയടുത്ത ദിവസങ്ങളില്‍ സല്‍മാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.

